യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

single-img
23 October 2014

down-town-hotel-288x192അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുന്നെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു.വിദ്യാർഥികൾ അടുത്തിടപഴകുന്ന ദൃശ്യങ്ങൾ ഒരു ചാനൽ വാർത്തയായി നൽകിയിരുന്നു തുടർന്നാണു സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം അക്രമം അഴിച്ച് വിട്ടത്.പി ടി ഉഷ റോഡിലെ ഡൗണ്‍ ടൗണ്‍ എന്ന ഹോട്ടലാണ് അടിച്ചു തകര്‍ത്തത്.

അക്രമത്തിനെതിരായ പ്രതിഷേധ സൂചകമായി ഇന്ന് വൈകുന്നേരം നഗരത്തില്‍ വ്യാപാരികള്‍ പ്രകടനം നടത്തും. ഹോട്ടല്‍ ഉടമ നടക്കാവ് പൊലീസില്‍ പരാതി നല്‍കി.