ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയുടെ തലവെട്ടി

single-img
23 October 2014

uk-crimeകൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം യുവതിയെ തലവെട്ടിമാറ്റി കൊലപ്പെടുത്തി.മുസാഫർനഗറിലെ കോട്ട്‌വാലി പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണു സംഭവം.യുവതിയുടെ തലയില്ലാത്ത മൃതശരീരം സ്ഥലത്തെ അരുവിലാണു കാണപ്പെട്ടത്.ഇരുപത്തിയൊന്പത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹമാണു ലഭിച്ചത്.

കൊലപാതകികളെക്കുറിച്ചും കൊല്ലപ്പെട്ട യുവതിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മുറിച്ചുമാറ്റിയ തലയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.