ബോക്‌സിംഗ് താരം സരിതാ ദേവിയെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തു

single-img
22 October 2014

sarita-devi-11ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിട്ടും മെഡല്‍ സ്വീകരിക്കാത്ത നടപടിയെ തുടര്‍ന്ന് ബോക്‌സിംഗ് താരം സരിതാ ദേവിയെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തു. സരിതയുടെ പരിശീലകരായ ഗുര്‍ബക്ഷ് സിംഗ് സന്ധുവിനേയും, ഇഗ്ലേസിയാസ് ഫെര്‍ണ്ടാസനിയേയും, സാഗര്‍ മാല്‍ ദയാലിനേയും അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ അംഗീകാരമുള്ള മത്സരങ്ങളില്‍ തീരുമാനം ഉണ്ടാകുന്നത് വരെ സരിതാ ദേവിക്കും പരിശീലകര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല. ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ബ്യൂറോയാണ് ഇക്കാര്യം തീരുമാനിച്ചത്.