ഇനി റോമിങ്ങിനെ പേടിക്കാതെ ധൈര്യമായി ഫോണ്‍ ചെയ്യാം; 2015 മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ റോമിങ്ങ് ഇല്ല

single-img
22 October 2014

accent-reduction-fullറോമിങ് ചാര്‍ജ് 2015 മാര്‍ച്ച് അവസാനത്തോടെ അവസാനിപ്പിക്കാന്‍ ട്രായ് നല്‍കിയ നിര്‍ദേശം ടെലികോം കമ്മീഷന്‍ അംഗീകരിച്ചു. പ്ലാന്‍ഇന്ത്യ മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിനാണ് ടെലികോം കമ്മീഷന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇനിമുതല്‍ ഇന്ത്യയിലെവിടെ സഞ്ചരിച്ചാലും മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തി റോമിങ് ചാര്‍ജ് നല്‍കാതെ സേവനം ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. ടെലികോം മന്ത്രി രവി ശങ്കര്‍ കൂടി ഈ നിര്‍ദേശം അംഗീകരിച്ചാല്‍ പദ്ധതി ഉടന്‍ നിലവില്‍ വരും.

നിലവില്‍ ഒരു സംസ്ഥാനത്ത് നിന്ന് മൊബൈല്‍ നമ്പര്‍ എടുത്തയാള്‍ ആ സംസ്ഥാനത്തിന് പുറത്ത് പോകുമ്പോള്‍ റോമിങ് ചാര്‍ജ്ജും അതിനൊപ്പം എസ്.ടി.ഡി നിരക്കും നല്‍കണം. എന്നാല്‍ പാന്‍ഇന്ത്യ മൊബൈല്‍ പോര്‍ട്ടബിലിറ്റി വരുന്നതോടെ സ്ഥിതി മാറും. ഇന്ത്യയിലെവിടെ സഞ്ചരിച്ചാലും മൊബൈല്‍ നമ്പര്‍ മാറ്റേണ്ടതില്ല.