ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് പത്മജ

single-img
22 October 2014

padmajaചാരക്കേസ് അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ രംഗത്ത്. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ഹൈക്കോടതി വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു പത്മജ.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ചട്ടുകമായി പ്രവര്‍ത്തിക്കുകയായിരുന്നു. 15 വര്‍ഷം കഴിഞ്ഞാലും തെറ്റ് തെറ്റല്ലാതാകുന്നില്ല. കേസില്‍ നടപടി ആവശ്യപ്പെട്ട് കെ.മുരളീധരന്‍ നല്കിയ കത്ത് രണ്ടു കൊല്ലം വെളിച്ചത്ത് വരാതിരുന്നത് ദുഖകരമാണെന്നും അവര്‍ പറഞ്ഞു.