കണ്ണൂരില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

single-img
22 October 2014

kannur_map1കണ്ണൂര്‍ ചെണ്ടയാട് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ചെണ്ടയാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ പാറമ്മേല്‍ വിജേഷി (25) നാണ് പരിക്കേറ്റത്. ഇന്നു രാവിലെ എട്ടോടെ ചെണ്ടയാട് വച്ച് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് പരാതി.

കഴിഞ്ഞ രാത്രിയില്‍ പ്രദേശത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു. ചെണ്ടയാട് പാടാന്‍താഴെയിലെ പാറപ്പുറത്ത് മനോജ് (35) സൗദകത്തിലെ മൃദുല്‍ (23) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.