ഹോക്കി കോച്ച് ടെറി വാല്‍ഷ് രാജി പിന്‍വലിച്ചു

single-img
22 October 2014

terrywalshapmഏഷ്യാഡ് ഹോക്കിയില്‍ 16 വര്‍ഷത്തിനു ശേഷം ഇന്ത്യയെ സ്വര്‍ണമണിയിച്ച ഇന്ത്യന്‍ ഹോക്കി ടീം കോച്ച് ടെറി വാല്‍ഷ് രാജി പിന്‍വലിച്ചു. സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വാല്‍ഷ് രാജി തീരുമാനം പിന്‍വലിച്ചത്. വാല്‍ഷുമായി ഉണ്ടായിരുന്ന കരാറിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന് ജിജി തോംസണും വ്യക്തമാക്കി.

ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സായിയിലെ ഉദ്യോഗസ്ഥരോടുള്ള എതിര്‍പ്പും കാരണമാണ് വാല്‍ഷ് ചൊവ്വാഴ്ച രാജിക്കത്ത് നല്കിയത്.