അമൃതാനന്ദമയിക്കെതിരായ വാര്‍ത്ത; മാധ്യമങ്ങള്‍ക്കെതിരെആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഫയല്‍ ചെയ്ത കേസ് കോടതി തള്ളി

single-img
22 October 2014

jdqozzhegbisiവിവാദ പുസ്തകമായ ഹോളി ഹെല്ലിന്റെ പേരില്‍ അമൃതാനന്ദമയിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത കേസ് കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ആര്‍ കൃഷ്ണരാജു മുഖേന ആര്‍എസ്എസ് പ്രവര്‍ത്തകനായ എസ് രാജേഷ് സമര്‍പ്പിച്ച ക്രിമിനല്‍ കേസാണ് കോടതി തള്ളിയത്. ക്രിമിനല്‍ നടപടി നിയമം 203 ാം വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി.

കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി ദീപുവാണ് കേസ് തള്ളിയത്. പ്രമുഖ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 15 പേര്‍ക്കെതിരെയായിരുന്നു കരുനാഗപ്പള്ളി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്.