കേന്ദ്രമന്ത്രിയാണെന്ന് തെറ്റിധരിച്ച് മദ്യക്കടത്ത് കേസിലെ പ്രതിക്ക് പോലീസ് എസ്കോർട്ട് നൽകി

single-img
22 October 2014

fake_minsecurityകേന്ദ്രമന്ത്രിയാണെന്ന് തെറ്റിധരിച്ച് മദ്യക്കടത്ത് കേസിലെ പ്രതിക്ക് പോലീസ് എസ്കോർട്ട് നൽകി. യുപിയിലാണ് സംഭവം നടന്നത്. മീററ്റ് സ്വദേശിയായ തൻസീം അബ്ബാസ് താൻ കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ ബോർഡിന്റെ ചെയർമാനാണെന്ന് തെറ്റിധരിപ്പിച്ചാണ് പോലീസിൽ നിന്നും എസ്കോർട്ട് സംഘടിപ്പിച്ചത്. സംഭവം ശ്രദ്ധയിൽപെട്ട ബിജെപിയുടെ പ്രദേശിക നേതാവ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് എസ്കോർട്ട് പിൻവലിച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

‘കഴിഞ്ഞ ഞായറാഴിച്ച തങ്ങൾക്ക് ലഭിച്ച ഫാക്സിൽ തൻസീം അബ്ബാസിന് എസ്കോർട്ട് നൽകണമെന്ന് അറിയിച്ചതിനെ തുടർന്നാണ് തങ്ങൾ ഇയാൾക്ക് എസ്കോർട്ട് നൽകിയതെന്ന്’ മീററ്റ് പോലീസ് ട്രാഫിക്ക് സൂപ്രണ്ട് പറഞ്ഞു. ഇയാൾ നിരവധി മദ്യക്കടത്ത് കേസിലെ പ്രതിയാണെന്നും ചില കേസുകളിൽ അബ്ബാസ് ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്നും പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.