ആഗ്രയിൽ ബ്രിട്ടീഷ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

single-img
22 October 2014

britishആഗ്രയിലെ ഹോട്ടലിൽ ബ്രിട്ടീഷ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അമിതമായ മരുന്ന് ഉപയോഗത്തെ തുടർന്ന് ഇവർ കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് പോലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം രാവിലെ ബ്രീട്ടീഷ കൗൺസിലിൽ വിവരം അറിയിച്ചിട്ടുണ്ട്. പാസ്പോർട്ടിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് മരണപ്പെട്ട ദമ്പതികളുടെ പേര് ജെയിംസ് ഒലിവർ(28), അലക്സാണ്ട്ര നിക്കോളാ ഗസ്കെൽ(24)എന്നാണ്.

ജൂലയ് 11ന് ഇന്ത്യയിലെത്തിയ ഇവർ ഒക്ടോബർ 18 നാണ് ആഗ്രയിലെത്തുന്നത്. ദമ്പതികൾ താമസിച്ചിരുന്ന താജ് മഹലിന് അടുത്തുള്ള ഹോട്ടൽ മായയിലെ ജീവനക്കാരാണ് ചൊവ്വാഴിച്ച രാവിലെ ഇവരുടെ മുറി തുറക്കാത്തതിനെ തുടർന്ന് പോലീസിനെ വിവരം അറിയിച്ചത്. എസ്.എൻ മെഡിക്കൽ കോളേജിലേക്ക് മൃതദേഹം പോസ്റ്റുമാർട്ടത്തിനായി അയച്ചിട്ടുണ്ട്. വേദന സംഹാരികളും ഉറക്ക ഗുളിയകളും ഇവരുടെ മുറിയിൽ നിന്നും പോലീസ് കണ്ടെടുത്തു.