ഹൗ ഓൾഡ് ആർ യൂ വിന്റെ തമിഴ് പതിപ്പിൽ റഹ്മാൻ നായകനാവുന്നു

single-img
22 October 2014

Actorrahmanഹൗ ഓൾഡ് ആർ യൂ വിന്റെ തമിഴ് പതിപ്പിൽ കുഞ്ചാക്കോ ബോബന്റെ റോളിൽ റഹ്മാൻ എത്തുന്നു. ഈ വിവരം റഹ്മാൻ തന്നെയാണ് വെളിപ്പെടുത്തിയത്. ചിത്രത്തിലെ നായക കഥാപാത്രമാകാൻ സൂര്യ തന്നെ സമീപിച്ചിരുന്നെന്നും. താൻ ആദ്യമായിട്ടാണ് ജ്യോതികയുടെ നായകനാകുന്നതെന്നും തനിക്കതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. മഞ്ചുവാര്യരുടെ രണ്ടാം വരവ് ഗംഭീരമാക്കിയ ചിത്രമാണ് ഹൗ ഓൾഡ് ആർ യൂ. തമിഴ് പതിപ്പിന്റെ സംവിധാനം നിർവ്വഹിക്കുന്നതും റോഷൻ ആണ്ട്രൂസാണ്.