ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

single-img
22 October 2014

unflagഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2015-17 വരെയുള്ള കാലത്തേക്കാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. ഇന്ത്യയാണ് ഏഷ്യ-പെസ്ഫിക് മേഖലയിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് നേടിയ രാജ്യം. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിലെ ഇന്ത്യയുടെ കാലാവധി 2014 ഡിസംബർ 31ന് അവസാനിക്കാൻ ഇരിക്കേയാണ് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. കുടാതെ ഇന്ന് നടക്കുന്ന യു.എൻ പൊതുസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏഷ്യ-പെസ്ഫിക് മേഖലയിൽ നിന്നും ഇന്ത്യ മത്സരിക്കുന്നുണ്ട്.