പ്രിൻസിപ്പാളിന്റെ മകൾ സ്കൂളിനുള്ളിൽ ആത്മഹത്യ ചെയ്തു

single-img
22 October 2014

a-suicideഡെൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പാളിന്റെ മകൾ സ്കൂളിനുള്ളിൽ ആത്മഹത്യ ചെയ്തു. 29 കാരിയായ അഞ്ജന സൈനിയെ ക്ലാസ്മുറിയിലെ സീലിങ്ങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതയായ സൈനി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. മരണം നേരത്തെ സംഭവിച്ച സൈനിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു .

മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.  തന്റെ മരണത്തിന് മറ്റാർക്കും പങ്കില്ലെന്നും താൻ സ്വന്തം ഇഷ്ട പ്രകാരമാണ് ആത്മഹത്യ ചെയ്തതെന്നും യുവതിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.