സിറിയയിൽ വ്യഭിചാര കുറ്റം ആരോപിച്ച് യുവതിയെ പിതാവ് ഉൾപെടുന്നവർ ചേർന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി

single-img
22 October 2014

isis stoningബൈറൂട്ട്: സിറിയയിൽ വ്യഭിചാര കുറ്റം ആരോപിച്ച് യുവതിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി.കൊലപ്പെടുത്തുന്നതന്നു പിതാവും പങ്ക് ചേർന്നു. ഐസിസ് നിയന്ത്രണത്തിലുള്ള സിറിയൻ പ്രവിശ്യയിലാണ് സംഭവം നടന്നത്. വ്യഭിചാര കുറ്റാരോപണം നടത്തി സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്ന വീഡിയോ ഐസിസ് തന്നെ യുട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരിമ്പടം ചുറ്റിയ യുവതിയെ ഐസിസ് തീവ്രവാദി കുഴിയിലേക്ക് ഇറക്കി നിർത്തുന്നു. തുടർന്ന് യുവതിയോട് ചെയ്ത തെറ്റിനുള്ള ശിക്ഷ എറ്റുവാങ്ങാനും തീവ്രവാദി ആവശ്യപ്പെടുന്നുണ്ട്.

പിന്നീട് യുവതിയെ സ്വന്തം പിതാവ് ഉൾപെടുന്നവർ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. കല്ലെറിയുന്നതിന്റെ ദൃശ്യം പൂർണ്ണമായും വീഡിയോയിൽ കാണിച്ചിട്ടില്ല. പ്രസ്തുത വീഡിയോ 2 മാസങ്ങൾക്ക് മുമ്പുള്ളതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.