തൈക്കുടം പാലത്തിന് മുകളിലൂടെ ടെക്കികളുടെ ആവേശം കരകവിഞ്ഞു

single-img
21 October 2014

Thykkudamടെക്‌നോപാര്‍ക്ക് കാംപസ് ഇന്നലെ ആവേശ തിരയിളക്കത്തിലായിരുന്നു. ന്യൂജനറേഷന്‍ കേരളത്തിന്റെ ജനപ്രിയ ബാന്റ് സംഘമായ തൈക്കുടം ബ്രിഡ്ജ് സംഗീതത്തിലൂടെ ഉയര്‍ത്തിവിട്ട ആവേശം കരകവിഞ്ഞ ദിവസം. കാവി ലുങ്കിയും കറുത്ത ടീഷര്‍ട്ടുമിട്ട് ‘പാലം പണിക്കാര്‍’ വേദിയിലെത്തിയപ്പോള്‍ കുറച്ചു സമയത്തേക്കെങ്കിലും ടെക്‌നോളജിയും തലവേദനയുമൊക്കെ മാറ്റിവെച്ച ടെക്കികളുടെ ആവേശം അതിന്റെ ഉച്ഛസ്ഥായിലെത്തി.

ടെക്‌നോ പാര്‍ക്കിലെ സാംസ്‌കാരിക സംഘടനയായ നടന സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായിട്ടയിരുന്നു തൈക്കുടം ബ്രിഡ്ജ് ട്രൂപ്പ് ഇന്നലെ വൈകുന്നേരം പാര്‍ക്കില്‍ എത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 28 ന് മഴമൂലം പരിപാടി മാറ്റിവെച്ചതോടെ നിരാശയിലായവര്‍ക്ക് അവര്‍ സംഗീതത്തിലൂടെ തന്നെ പ്രായശ്ചിത്തം ചെയ്തു. പരിപാടിയുടെ സഹസംഘാടകരായി എച്ച് 2 ഒയും സ്വാശ്രയയുമായിരുന്നു നടനയുടെ കൂടെയുണ്ടായിരുന്നത്.

പരിപാടിയില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എ ബേബി ഭാര്യ ബെറ്റി ലൂയിസ് ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കെ.ജി ഗിരീഷ് ബാബു തുടങ്ങിയപ്രമുഖരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.