സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനമായി അമേഠിക്ക് 15,000 സാരികള്‍

single-img
21 October 2014

smrithiഅമേഠിയിലെ വനിതകള്‍ക്ക് കേന്ദ്രമന്ത്രി മാനവ വിഭവശേഷി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനമായി 15,000 സാരികള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ഏറ്റവും കൂടുതല്‍ വേട്ടു കിട്ടിയ ഗ്രാമങ്ങളിലാണ് സാരി വിതരണം. ജഗദീഷ്പൂര്‍, തിലോലി, ഗൗരിഗഞ്ച്, സലോണ്‍, അമേഠി എന്നീ മണ്ഡലങ്ങളിലെ ഗ്രാമങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

12,000 സാരികളാണ് സമ്മാനമായി വിതരണം ചെയ്യാന്‍ പദ്ധതിയിട്ടത്, പിന്നീടതു 15,000 സാരികളായി തീരുമാനിക്കുകയായിരുന്നു. ഇതിനോടകം 12,500 സാരികള്‍ വിതരണം ചെയ്തതായി കേന്ദ്രമന്ത്രിയുടെ അനുയായി വിജയ് ഗുപ്ത വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയോട് അമേഠിയില്‍ പരാജയപ്പെട്ടിരുന്നു.