തന്റെ വാര്‍ഡിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഓരോ പെണ്‍കുട്ടിക്കും പ്രതിമാസം 200 രൂപവീതം നിക്ഷേപിച്ച് വിവാഹനിധിയുണ്ടാക്കി നല്‍കിയിരിക്കുകയാണ് കൗണ്‍സിലര്‍ രാജു

single-img
21 October 2014

Mangalyaസ്വന്തം ഓണറേറിയത്തില്‍നിന്നുളള തുക സര്‍ക്കാര്‍ വിദ്യാലയത്തിലെ പെണ്‍കുട്ടികള്‍ക്ക് മംഗല്യനിധിയായി ഏര്‍പ്പെടുത്തി നഗരസഭാകൗണ്‍സിലര്‍ മാതൃകയായി.

ആറ്റിങ്ങല്‍ നഗരസഭാകൗണ്‍സിലറും സ്ഥിരം സമിതിഅദ്ധ്യക്ഷനുമായ അവനവഞ്ചേരി രാജുവാണ് ഓണറേറിയം പെണ്‍കുട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് മംഗല്യനിധിയുണ്ടാക്കിയിരിക്കുന്നത്. അവനവഞ്ചേരി പരവൂര്‍ക്കോണം ഗവ.എല്‍.പി.എസ്സിലെ കുട്ടികള്‍ക്കാണ് സ്വന്തം ജനപ്രതിനിധിയുടെ ഈ കാരുണ്യത്തിന് അര്‍ഹരായത്. സ്‌കൂളിലെ ഭൂരിപക്ഷംകുട്ടികളും പാവപ്പെട്ട കുടുംബത്തില്‍ നിന്നുളളവരാണ്.

സ്‌കൂളിലെ പെണ്‍കുട്ടികളുടെ ഓരോരുത്തരുടെയും പേരില്‍ ബാങ്ക് അക്കൗണ്ട്്് തുറന്ന് അക്കൗണ്ടില്‍ ഓരോമാസവും 200 രൂപ വീതം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ തുക കുട്ടികള്‍ക്ക് 18 വയസ്സാകുമ്പോള്‍ പിന്‍വലിക്കാം. മംഗല്യനിധിയുടെ പാസ്ബുക്കുകളുടെ വിതരണം അവനവഞ്ചേരി രാജു നിര്‍വഹിച്ചു.