അന്യസംസ്ഥാനങ്ങളില്‍ നിന്ന് 156 പേരെ മുക്കം അനാഥാലയത്തിന് കൈമാറിയതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

single-img
21 October 2014

child-1അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന മുക്കം അനാഥാലയത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അനാഥാലയ മാനേജ്‌മെന്റിനെതിരെ കേസുകളില്ലെന്നും നാല് ജീവനക്കാര്‍ക്കെതിരെ മാത്രമാണ് കേസുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അനാഥാലയം നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്ത കുട്ടികളില്‍ 156 പേരെ മുക്കം അനാഥാലയത്തിന് കൈമാറിയതില്‍ തെറ്റില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.