ഐഎസ്ആര്‍ഒ ചാരക്കേസ്: തീരുമാനം പിന്നീടെന്ന് രമേശ് ചെന്നിത്തല

single-img
21 October 2014

chennithala (1)ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോടതി വിധി സംബന്ധിച്ച് നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തും. ഇതിനായി കോടതിവിധിയുടെ പകര്‍പ്പ് ആവശ്യമാണ്. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണെ്ടന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു.