കൈക്കൂലി കേസില്‍ ഒളിവിലായിരുന്ന മുന്‍ കഴകക്കൂട്ടം സിഐ ഷിബുകുമാര്‍ കീഴടങ്ങി

single-img
21 October 2014

ci-shibu-kumarഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കൈക്കൂലി കേസില്‍ ഒളിവിലായിരുന്ന കഴക്കൂട്ടം സി.ഐ ഷിബുകുമാര്‍ കീഴടങ്ങി. രാവിലെ പ്രത്യേക വിജിലന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ഷിബുവിനെ ഈ മാസം 31 വരെ കോടതി റിമാന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ ആറിന് രാത്രിയില്‍ കൊല്ലം മെഡിസിറ്റിക്ക് സമീപം വച്ചാണ് അര ലക്ഷം രൂപ കൈമാറുന്നതിനിടെ ഷിബുകുമാറിന്റെ സുഹൃത്ത് പ്രസാദിനെ പോലീസ് പിടികൂടിയത്. സംഭവം നടക്കുമ്പോള്‍ ഷിബുകുമാര്‍ കണ്ണനല്ലൂരിലെ ഒരു വനിത സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നുവെന്നും അവിടെ മദ്യസല്‍ക്കാരത്തിലിരിക്കെയാണ് പ്രസാദിനെ പണം വാങ്ങാനായി പറഞ്ഞുവിട്ടതെന്നുമാണ് റിപ്പോര്‍ട്ട്.

കൈക്കൂലി കേസില്‍ കുറ്റാരോപിതനായ ഷിബുവിനെ നേരത്തെ ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.