ആധായ നികുതി ഡെപ്യൂട്ടി കമ്മീഷണറെ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു

single-img
21 October 2014

CBI23 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ആധായ നികുതി ഡെപ്യൂട്ടി കമ്മീഷണറെ സിബിഐ അറസ്റ്റ് ചെയ്തു. ഇടനിലക്കാരന്‍ വഴി കൈക്കൂലി വാങ്ങിയ കേസില്‍ ഹൈദരബാദ് കരീം നഗറില്‍ ഡെപ്യൂട്ടി ടാക്‌സ് കമ്മീഷണറായി ജോലി ചെയ്യുന്ന ജയ്പ്രകാശാണ് പിടിയിലായത്. ഒക്‌ടോബര്‍ 16-ന് ജയ്പ്രകാശ് മറ്റോരു ഉദ്യോഗസ്ഥന്റെ കൂടെ നഗരത്തിലെ പ്രമുഖ വ്യവസായിയുടെ ഓഫീസില്‍ റെയ്ഡ് നടത്തി.

ഭീമമായ തുക ആധായനികുതിയായി അടയക്കണമെന്ന് പറയുകയും ചെയ്തു. നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാകുവാന്‍ വേണ്ടി 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വ്യവസായിയുടെ ഓഡിറ്റര്‍ വഴിയാണ് കൈക്കൂലി ജയപ്രകാശ് വാങ്ങിയത്.