പാഴ്‌സല്‍ വാങ്ങിയ പുട്ടില്‍ കാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മോതിരം

single-img
21 October 2014

Puttuപാഴ്‌സല്‍ വാങ്ങിയ പുട്ടില്‍ രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മമാതിരം. വൈലത്തൂര്‍ സ്വദേശി ഓലിപ്പോത്ത് പ്രസീതയ്ക്കാണ് കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമോതിരം ലഭിച്ചത്.

പ്രസീത ജോലി ചെയ്യുന്ന പിസിഎം പ്ലാസ ഓഡിറ്റോറിയത്തിനടുത്തുള്ള കടയില്‍ നിന്നും പാഴ്‌സല്‍ വാങ്ങിയ പുട്ടും ചെറുപയറും കഴിച്ചു കൊണ്ടിരിക്കേയാണ് പ്രസീതയ്ക്ക് മോതിരം ലഭിച്ചത്. ഓഡിറ്റോറിയത്തിലെ മാനേജറാണ് പ്രസീതയ്ക്ക് വേണ്ടി പാഴ്‌സല്‍ വാങ്ങി കൊണ്ട് വന്നത്.

തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പുട്ടിനായി പൊടി കുഴക്കുന്ന സമയത്ത് ഹോട്ടല്‍ ഉടമയുടെ ഭാര്യയുടെ കൈയ്യില്‍ നിന്ന് ഊര്‍ന്നു വീണതതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മോതിരം പ്രസീത തിരികെ നല്‍കുകയായിരുന്നു.