ഒമ്പത് കാരിയുടെ മാതാവ് അമൻ ഗ്രെവാൾ പുതിയ മിസിസ്സ് ഇന്ത്യ

single-img
21 October 2014

aman1മിസിസ്സ് ഇന്ത്യയായി 9കാരിയുടെ അമ്മയായ അമൻ ഗ്രെവാളിനെ തിരഞ്ഞെടുത്തു. ഈ വർഷത്തെ മിസിസ്സ്ഇന്ത്യ മത്സരത്തിൽ 31 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് അമൻ ഗ്രെവാൾ ചാമ്പ്യൻ പട്ടം ചൂടിയത്. തനിക്ക് പിന്തുണ നൽകുന്ന കുടുംബത്തിനും തന്റെ 9 വയസുള്ള മകൾക്കും  അവകാശപെട്ടതാണ് ഈ വിജയമെന്ന് ആർമി ഓഫീസറിന്റെ ഭാര്യകൂടിയായ അമൻ പറയുന്നു. നിരവധി യാത്രകൾ ചെയ്യുന്ന ഈ പട്യാല സ്വദേശിനിക്ക് അവതാരികയായി ജോലി ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്.

ഡെൽഹിയിൽ നിന്നുള്ള ശിവാനി മലെടിയയും രഷ്മി അമിതാഭ് ഷായുമാണ് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയത്. മത്സരം സംഘടിപ്പിച്ചത് ശ്രീസായി എന്റെർടെയ്ന്മെന്റ്സ് ആണ്. വന്യാമിശ്ര, സയാലി ഭഗത് തുടങ്ങിയവർ വിധി കർത്താക്കളായിരുന്നു.

aman2