പ്രണയത്തെ തുടർന്ന് വഡോദരയിൽ വർഗീയ സംഘർഷം; ആക്രമണത്തിൽ പോലീസുകാർ ഉൾപെടെ 9 പേർക്ക് പരിക്ക്

single-img
21 October 2014

vadപ്രണയത്തെ തുടർന്ന് വഡോദരയിൽ വർഗീയ സംഘർഷം. വ്യത്യസ്ഥ സമുദായത്തിൽപ്പെട്ട ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കലാപത്തിൽ പോലീസുകാർ ഉൾപെടെ 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ച് വിടാൻ പോലിസ് ആകാശത്തേക്ക് 3 റൗണ്ട് വെടി വെച്ചു. കൂടാതെ 32ഓളം ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇവരുടെ പ്രണയത്തെ വീട്ടുകാരും സമുദായങ്ങളും ഒരുപോലെ എതിർത്തിരുന്നു. നേരത്തെ ഇരുകൂട്ടരും ചേർന്ന് പ്രശ്നത്തിന് പരിഹാരം കണ്ടിരിന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി യാതൊരു പ്രകോപനവും കൂടാതെ പെൺകുട്ടിയുടെ ആൾക്കാർ ആക്രമണം അഴിച്ച് വിടുകയായിരുന്നു. സംഘത്തിൽ സ്ത്രീകളും ഉണ്ടായിരുന്നതായി പരിക്കേറ്റവർ പറയുന്നു. ആൺകുട്ടി പെൺകുട്ടിക്ക് മെസേജ് അയച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. പ്രണയത്തിന്റെ മറവിൽ രാഷ്ട്രീയ പകപോക്കൽ നടത്തുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.