മംഗള്‍യാനെ ലോകം ഉറ്റു നോക്കുന്നു; സൈഡിംഗ് സ്പ്രിംഗ് വാല്‍നക്ഷത്രം മഗള്‍യാന്റെ നീരീക്ഷണത്തിലൂടെ ചൊവ്വയെ കടന്നുപോയി: ചിത്രങ്ങള്‍ ഇന്ന് ഉച്ചയോടെ ലഭിക്കും

single-img
20 October 2014

Sidingസൈഡിംഗ് സ്പ്രിംഗ് വാല്‍ നക്ഷത്രം ചൊവ്വാ പര്യവേഷണ വാഹനം മംഗള്‍യാന്റെ അരികിലൂടെ കടന്നു പോയി. ചൊവ്വാ ഗ്രഹത്തിനു 1,35,000 കിലോ മീറ്റര്‍ സമീപം കടന്നു പോയ വാല്‍ നക്ഷത്രത്തെ അടുത്തു നിന്ന് പഠിക്കാനുള്ള അവസരമാണ് മംഗള്‍യാന് കിട്ടിയത്. മംഗള്‍യാന്‍ പകര്‍ത്തിയ വാല്‍ നക്ഷത്രത്തിന്റെ ചിത്രങ്ങള്‍ ഇന്ന് ഉച്ചയോടെ ഭൂമിയില്‍ ലഭിക്കും. ഞായറാഴ്ച രാത്രി 11. 55-നായിരുന്നു കോടിക്കണക്കിനു വര്‍ഷത്തിനിടെ മാത്രം ലഭിക്കുന്ന അപൂര്‍വ നിമിഷം സംജാതമായത്.

ചൊവ്വാ ഗ്രഹത്തിനടുത്ത് എത്തിയപ്പോള്‍ സെക്കന്‍ഡില്‍ 56 കിലോ മീറ്ററിലധികം വേഗത്തിലാണ് വാല്‍ നക്ഷത്രം സഞ്ചരിച്ചത്. വാല്‍ നക്ഷത്രത്തില്‍ നിന്നുള്ള പൊടി പടലങ്ങളില്‍ നിന്നു രക്ഷ നേടുന്നതിനായി മംഗള്‍യാന്റെ ഭ്രമണപഥം കഴിഞ്ഞ ദിവസം സുരക്ഷിത സ്ഥാനത്തെത്തിച്ചിരുന്നു.