കുട്ടിയെ നായക്കൂട്ടിലടച്ച സംഭവം: സ്‌കൂള്‍ തുറക്കാനുള്ള ഉത്തരവിന് സ്റ്റേ

single-img
20 October 2014

17TVTVJAWAHAR_SCHO_2158549fകുട്ടിയെ നായക്കൂട്ടിലടച്ചെന്ന പരാതിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് കുട്ടിയുടെ അമ്മയുടെ പരാതിയിന്‍മേല്‍ ഹൈക്കോടതി സ്റ്റേ. കുടപ്പനക്കുന്നിലെ ജവഹര്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി, സ്‌കൂള്‍ തുറക്കരുതെന്ന് ഡിപിഐ രണ്ടുതവണ നിര്‍ദേശം നല്കിയിട്ടും അത് അവഗണിച്ചാണ് സ്‌കൂളിന് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്കിയതെന്ന് കോടതി നിരീക്ഷിച്ചു.

സ്‌കൂള്‍ തുറന്നത് ആരുടെയെങ്കിലും സമ്മര്‍ദഫലമായാണോ എന്നും കോടതി ചോദിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച ശേഷം അതിവേഗം സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി ബഞ്ച് നിര്‍ദേശം നല്കി.