രെഹാനയുടെ തലവെട്ടിയെന്ന് ഐസിസ് തീവ്രവാദികള്‍; രെഹാന മരിച്ചത് നൂറിലേറെ തീവ്രവാദികളെ ഒറ്റയ്ക്ക് വകവരുത്തിയശേഷം

single-img
20 October 2014

ISISISനൂറിലധികം ഐസിസ് തീവ്രവാദികളെ ഒറ്റക്ക് വധിച്ചെന്ന പേരില്‍ ലോകമറിഞ്ഞ കുര്‍ദിഷ് യുവതിയായ രെഹാനയുടെ തലവെട്ടിയതായി ഐസിസ്. രെഹാനെയുടെ വെട്ടിയെടുത്ത തല പിടിച്ചു നില്‍ക്കുന്ന ഐസിസ് തീവ്രവാദിയുടെ ചിത്രം വെളിപ്പെടുത്തലിനൊപ്പം ഐസിസ് പറുത്തുവിട്ടു.

മാധ്യമപ്രവര്‍ത്തകനായ പവന്‍ ദുരാനിയാണ് സിറിയയിലെ കബാനിയിലുണ്ടായ രക്തരൂക്ഷിത ഏറ്റുമുട്ടലിനിടെ നൂറോളം ഐസിസ് തീവ്രവാദികളെ രെഹാന വധിച്ചെന്ന്
ട്വീറ്റു ചെയ്തത്. അദ്ദേഹത്തിന്റെ ട്വീറ്റ് അയ്യായിരത്തിലേറെ പേരാണ് റീ ട്വീറ്റ് ചെയ്തത്.

എന്നാല്‍ രെഹാനയുടെ തലവെട്ടിയെന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ട്വിറ്ററില്‍ രെഹാനയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു യുവതിയുടെ തല പിടിച്ചു നില്‍ക്കുന്ന ചിത്രം ഐസിസ് പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇത് തെറ്റായ പ്രചരണമാണെന്നും സൂചനയുണ്ട്.