മോട്ടോ ജിയുടെ വില 4000 രൂപയോളം വെട്ടിക്കുറച്ച് മോട്ടറോള

single-img
20 October 2014

Motoമോട്ടോ എക്‌സിന്റെ വില കുറച്ചതിനു പിന്നാലെ മോട്ടോ ജി ആദ്യതലമുറയുടെ വില 4000 രൂപയോളം വെട്ടിക്കുറച്ച് മോട്ടറോള. ഈ വര്‍ഷമാദ്യം 16ജിബിയുടെ ഒറിജിനല്‍ മോട്ടോ ജി 13,999 രൂപയ്ക്കാണ് ഓണ്‍ലൈന്‍ റീടെയ്‌ലര്‍ ആയ ഫ്‌ലിപ്കാര്‍ട്ട് വഴി വിറ്റിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 9,999 രൂപയ്ക്ക് ലഭ്യമാണ്. 8ജിബിയുടെ മോട്ടോ ജിയുടെ വിലയും മോട്ടറോള വെട്ടിക്കുറച്ചിട്ടുണ്ട്. 12,499 രൂപയായിരുന്ന ഫോണിന്റെ ഇപ്പോഴത്തെ വില 8,999 ആണ്.

1280 x 720 പിക്‌സെലോടു കൂടിയ 4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഒറിജിനല്‍ മോട്ടോ ജിയുടേത്. 1.3മെഗാപിക്‌സെലിന്റെ ഫ്രണ്ട് ക്യാമറയും 5മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയുമാണ് ഫോണിന്റേത്.