കവിയൂര്‍ പീഡന കേസ്; കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി

single-img
20 October 2014

court

കവിയൂര്‍ പീഡനക്കേസിലെ കേസ് ഡയറി ഹാജരാക്കണമെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. പോലീസിന്റെയും സിബിഐയുടെയും ഡയറികള്‍ ഹാജരാക്കണം. പോലീസ് ശേഖരിച്ച രേഖകളും അക്കമിട്ടു ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. കിളിരൂര്‍ കേസില്‍ സംഭവിച്ചതുപോലെ രേഖകള്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കേസ് അടുത്തമാസം ഏഴിന് വീണ്ടും പരിഗണിക്കും.