ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി

single-img
20 October 2014

08NAMBI.jpg.crop_displayഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വീഴ്ച്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ തീരുമാനം പുനപരിശോധിച്ച് മൂന്നു മാസത്തിനുള്ളില്‍ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് കെട്ടിച്ചമച്ചവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് നമ്പിനാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി.

ചാരവൃത്തിക്കേസ് അന്വേഷിച്ച കെ.കെ ജോഷ്വാ, സിബി മാത്യൂസ്, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെ സി.ബി.ഐ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത്.