പുകവലി പുരുഷ ലൈംഗിക ശേഷിയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഇനി സിഗരറ്റുകവറുകള്‍ പുറത്തിറങ്ങും

single-img
20 October 2014

france-sample-cig-pack2016 മുതല്‍ പുറത്തിറങ്ങുന്ന സിഗററ്റ് കൂടില്‍ കാന്‍സറിന്റെ മുന്നറിയിപ്പ് മാറ്റി പുകവലി പുരുഷ ലൈംഗികശേഷിയെ ബാധിക്കുമെന്ന പരസ്യമായിരിക്കും ഉണ്ടാകുന്നത്. പുരുഷന്‍മാരെ പുകവലിയില്‍ നിന്നും പിന്നോട്ടടിപ്പിക്കാനുള്ള പുതിയ ശ്രമമാണ് സിഗററ്റ് കവറിന്റെ പുതിയമുഖം.

നഗ്‌നനായി ചുരുണ്ടു കിടക്കുന്ന പുരുഷന്റെ ചിത്രവും ”പുകവലി പുരുഷന്റെ ലൈംഗിക ശേഷിയ്ക്ക് പ്രശ്‌നമുണ്ടാക്കും. പുകവലി ഉപേക്ഷിക്കൂ. എന്ന വാക്യങ്ങളുമാണ് ക്യാന്‍സര്‍ തെളിയിച്ചു കാട്ടുന്ന ചിത്രങ്ങളെക്കാള്‍ യൂറോപ്പ്യന്‍ യൂണിയനിലെ പ്രത്യേക കമ്മീഷന്റെ പ്രശംസ പിടിച്ചു പറ്റിയതും തിരഞ്ഞെടുക്കപ്പെട്ടതും.

മത്സരഫലമായി ലഭിച്ച 42 പരസ്യങ്ങളില്‍ നിന്നുമാണ് ഈ ചിത്രം തിരഞ്ഞെടുത്തത്. 2016 മുതല്‍ യൂറോപ്പിലെ സിഗററ്റു പാകറ്റുകളിലാണ് ഈ മുന്നറിയിപ്പ് ഉള്‍പ്പെടുത്തുന്നത്.