ഗോള്‍ നേടിയശേഷം ക്ലോസെയെ അനുകരിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ താരം കഴുത്തൊടിഞ്ഞ് മരിച്ചു

single-img
20 October 2014

Closssseഗോള്‍ നേടിയ ശേഷം നടത്തിയ ആഹ്‌ളാദപ്രകടനത്തില്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മിറോസോവ് ക്ലോസെയെ അനുകരിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ താരം കഴുത്തൊടിഞ്ഞ് മരിച്ചു.

മിസോറാമിലെ ബി.വി എഫ്‌സിയുടെ മധ്യനിര താരം പീറ്റര്‍ ബിയാസാങാണ് ദുരന്ത നായകനായത്. കഴിഞ്ഞയാഴ്ച മിസോറമിലെ പ്രാദേശിക ടൂര്‍ണ്ണമെന്റില്‍ വെച്ചായിരുന്നു അപകടം. ഒരു ഗോളിന് പിറകില്‍ നില്‍ക്കുമ്പോഴാണ് മത്സരത്തിന്റെ അറുപത്തിരണ്ടാം മിനുറ്റില്‍ ബിവിഎഫ്‌സിക്കുവേണ്ടി ഇരുപത്തി മൂന്നുകാരനായ പീറ്റര്‍ ഗോള്‍ നേടിയത്. ഗോള്‍ നേടിയ ആഹല്‍ദത്തില്‍ ക്ലോസെയെ പോല വായുവില്‍ മറിയാന്‍ ശ്രമിച്ചത് പാളുകയായിരുന്നു.

മൈതാനത്ത് തലകുത്തി വീണ പീറ്ററിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പീറ്ററിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷവും മത്സരം തുടര്‍ന്നിരുന്നു. മത്സരത്തില്‍ ബിവിഎഫ്‌സിയെ വിഡബ്ലുഎഫ്‌സി 32ന് തോല്‍പ്പിച്ചിരുന്നു. ഒരു ആഴ്ച്ചയോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് പീറ്റര്‍ മരണത്തിന് കീഴടങ്ങിയത്.