രണ്ടാം ലോക മഹായുദ്ധകാലത്ത് പൊട്ടാത്ത ബോംബിനെ ആന്റമാനിൽ നിന്നും കണ്ടെത്തി

single-img
20 October 2014

ww2 bombരണ്ടാം ലോക മഹായുദ്ധകാലത്ത് പൊട്ടാത്ത ബോംബിനെ ആന്റമാനിൽ നിന്നും കണ്ടെത്തി. കാർ നിക്കോബാർ ദ്വീപിലെ തമലൂ ഗ്രാമവാസികളാണ് ബോംബിനെ കണ്ടെത്തിയ വിവരം അന്റമൻ നിക്കോബാർ സൈനിക ആസ്ഥാനത്ത് അറിയിച്ചത്.

ഉടൻ തന്നെ സൈന്യം ബോംബിനെ സുരക്ഷിത സ്ഥലത്തേക്ക് മറ്റുകയും ചെയ്തു. പഴക്കം ചെന്ന ബോംബിന്റെ ഫ്യൂസിന് യാതൊരു തകരാറും സംഭവിച്ചിരുന്നില്ലെന്ന് സേനാ മേധാവി ദേശ്പാണ്ഡെ അറിയിച്ചു. പിന്നീട് ദ്വീപിന്റെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ബോംബിനെ നിർവ്വീര്യമാക്കിയതായി അദ്ദേഹം അറിയിച്ചു.

1942 രണ്ടാം ലോക മഹായുദ്ധകാലത്ത് അന്റമൻ നിക്കോബാർ  ദ്വീപിനെ ജാപ്പനീസ് സൈന്യം പിടിച്ചടക്കിയിരുന്നു. 1945ൽ ദ്വീപിനെ ബ്രിട്ടീഷ് സൈന്യം തിരിച്ച് പിടിച്ചിരുന്നു.