ദീപാവലി ബോണസ് നൽകി ചരിത്രം സൃഷ്ടിച്ച്!! ഗുജറാത്തി വ്യാപാരി; ജീവനക്കാർക്ക് 500 കാറുകൾ 200 ഫ്ലാറ്റുകളും

single-img
20 October 2014

surat-storyഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി തന്റെ ജീവനക്കാർക്ക് 500 കാറുകൾ 200 ഫ്ലാറ്റുകളും ദീപാവലി ബോണസായി നൽകി ചരിത്രം സൃഷ്ടിച്ചു. ശവ്ജി ഭായിയാണ് തന്റെ വാർഷിക ടാർജറ്റ് കരസ്ഥമാക്കിയ 1200 തൊഴിലാളികൾക്ക്  കാറുകളും ഫ്ലാറ്റുകളും നൽകിയത്.

അദ്ദേഹം ടാർജറ്റ് കരസ്ഥമാക്കിയ തന്റെ ജീവനക്കാരിൽ കാറില്ലാത്ത 491 പേർക്ക് കാറും ഭവനമില്ലാത്ത 200 പേർക്ക് ഫ്ലാറ്റും മറ്റ് 525 ജീവനക്കാർക്ക് വജ്രങ്ങളും സ്വർണ്ണാഭരണങ്ങളും ആണ് ബോണസായി നൽകിയത്.

‘ തന്റെ 1200 ജീവനക്കാർക്ക് വാർഷിക ബിസിനസ്സ് ടാർജറ്റ് നൽകിയിരുന്നു. ഈ ടാർജറ്റ് കരസ്ഥമാക്കിയ ജീവനക്കാർക്കാണ് താൻ കാറുകളും ഫ്ലാറ്റുകളും സംഭാവനയായി നൽകിയതെന്ന് ശവ്ജി ഭായ് അറിയിച്ചു.