ആപ്പിളിനും സാംസങ്ങിനും പിന്നാലെ മൈക്രോസോഫ്റ്റും സ്മാർട്ട് വാച്ചുകൾ ഇറക്കുന്നു

single-img
20 October 2014

Microsoft-Smart-Watch-2014ആപ്പിളിനും സാംസങ്ങിനും പിന്നാലെ മൈക്രോസോഫ്റ്റിന്റെ സ്മാർട്ട് വാച്ചുകൾ ഉടൻ വിപണിയിലെത്തും. ഈ സ്മാർട്ട് വാച്ചുകൾ എല്ലാത്തരം മൊബൈൽ പ്ലാറ്റ്ഫോമുകളിലും പ്രവർത്തിക്കുന്നതോടൊപ്പം ഇവ പരോക്ഷമായി ഉപഭോഗ്താവിന്റെ ഹൃദയ സ്പന്ദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. മൈക്രോസോഫ്റ്റ് സ്മാർട്ട് വാച്ചുകൾ ഒറ്റ ചാർജിൽ തന്നെ തുടർച്ചയായി രണ്ട് ദിവസം വരെ ഉപയോഗിക്കാൻ സാധിക്കും. വരുന്ന ആഴ്ച്ചകളിൽ വാച്ച് വിപണിയിലെത്തുമെന്ന് പറയപ്പെടുന്നു. എന്നാൽ മൈക്രോസോഫ്റ്റ് ഇതിനെ പറ്റി വിശദമായി പ്രതികരിക്കാൻ തയാറായിട്ടില്ല.