കാശ്മീരിൽ കല്ലേറിൽ പരിക്കേറ്റ പോലീസ് ഉദ്വോഗസ്ഥൻ മരണമടഞ്ഞു

single-img
20 October 2014

Jammu-Protesters-ശ്രീനഗർ: ജമ്മു കാശ്മീരിൽ സമരത്തിനിടെ ഉണ്ടായ കല്ലേറിൽ പരിക്കേറ്റ പോലീസ് ഉദ്വോഗസ്ഥൻ മരണമടഞ്ഞു. കോൺസ്റ്റബിൽ വസീം അഹമ്മദ് ഭട്ടാണ് ശ്രീനഗറിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ആഗസ്റ്റ് 29ന് ശ്രീനഗറിലെ ഹസ്രത്ത്ബാൽ പ്രദേശത്ത് വെച്ചുണ്ടായ കല്ലേറിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരിന്നു. രണ്ട് മാസത്തോളം മരണത്തോട് മല്ലിട്ട ശേഷമാണ് വസീം കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.