ജനവിധിയെ അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

single-img
19 October 2014

rമഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനവിധിയെ അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മികച്ച വിജയം നേടിയ ബി.ജെ.പിയെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ജനങ്ങള്‍ മാറ്റത്തിനു വേണ്ടിയാണ് വോട്ടുചെയ്തത് എന്നും കോണ്‍ഗ്രസ് ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു .

 

ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസിന്റെ പല പ്രമുഖരായ നേതാക്കളും തോല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രിയങ്കാ ഗാന്ധിയെ നേതൃനിരയിലേക്ക് കൊണ്ടു വരണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

 
പ്രിയങ്കയെ സജീവ രാഷ്ട്രീയത്തില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രിയങ്കയെ കൊണ്ടുവരൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ബാനറുകളുമായായിരുന്നു പ്രകടനം.