മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ എൻ.സി.പിയെ കൂട്ടുപിടിക്കില്ലെന്ന് ബി.ജെ.പി

single-img
19 October 2014

pമഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാരുണ്ടാക്കാൻ എൻ.സി.പിയെ കൂട്ടുപിടിക്കില്ലെന്ന് ബി.ജെ.പി . അതേസമയം മുൻ സഖ്യകക്ഷിയായ ശിവസേനയുമായി വീണ്ടും സഖ്യമുണ്ടാക്കുന്ന കാര്യം ബി.ജെ.പി തള്ളിയില്ല .

 

കോൺഗ്രസിന്റേയും എൻ.സി.പിയുടേയും അഴിമതിക്കെതിരെയാണ് ബി.ജെ.പി പോരാടിയത്. അതിനാൽ അഴിമതിപ്പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കഴിയില്ല. അങ്ങനെ ചെയ്താൽ ബി.ജെ.പിയെ വോട്ടു ചെയ്ത് ജയിപ്പിച്ച ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ് എന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.