പി.ടി ഉഷയുടെ ഉഷ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിനെതിരെ സി.പി.എം സമരം

single-img
19 October 2014

ptപി.ടി ഉഷയുടെ ഉഷ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിനെതിരെ സി.പി.എം സമരം.അശാസ്‌ത്രീയമായ നിര്‍മ്മാണം മൂലം പ്രദേശത്ത്‌ വെള്ളക്കെട്ട്‌ ഉണ്ടാകുന്നു എന്നാരോപിച്ചാണ്‌ സി.പി.എം സമരം. കെ.എസ്‌.ഐ.ഡി.സിയുടെ ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റ്‌ പ്രദേശത്തെ സ്‌കൂളിനെതിരെയാണ്‌ സി.പി.എം രംഗത്ത്‌ വന്നത്‌.

 
ഉഷ സ്‌കൂളിനായി സിന്തറ്റിക്ക്‌ ട്രാക്ക്‌ നിര്‍മ്മിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്‌ വെള്ളക്കെട്ട്‌ രൂപപ്പെട്ടത്‌ എന്നാണ്‌ ആരോപണം.അതേസമയം കെ.എസ്‌.ഐ.ഡി.സി അടുത്ത കാലത്ത്‌ നിര്‍മ്മിച്ച റോഡാണ്‌ വെള്ളക്കെട്ടിന്‌ കാരണമെന്നാണ്‌ ഉഷ സ്‌കൂളിന്റെ വിശദീകരണം.