മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കനിഹ അതിഥി താരമായി എത്തുന്നു

single-img
19 October 2014

kമണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കനിഹ അതിഥി താരമായി എത്തുന്നു. ദുൽക്കർ സൽമാനും നിത്യ മേനനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2003ൽ, മണിരത്നത്തിന്റെ നിര്മ്മണ കമ്പനിയായ മദ്രാസ് ടാക്കീസിലൂടെയാണ് കനിഹ സിനിമയിലെത്തിയത്.

 

 

പതിനൊന്നു വർഷങ്ങൾക്ക് ശേഷം മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് കനിഹ പറഞ്ഞു. അതിഥി വേഷമാണെങ്കിൽ പോലും താൻ അത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും കനിഹ തന്റെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലൂടെ വ്യക്തമാക്കി.