ജയലളിതയെ ശിക്ഷിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അണ്ണാ ഡി.എംകെ പ്രവർത്തകരുടെ ബന്ധുക്കൾക്ക് സഹായം പ്രഖ്യാപിച്ചു

single-img
19 October 2014

jതമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ അഴിമതി കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത അണ്ണാ ഡി.എംകെ പ്രവർത്തകരുടെ ബന്ധുക്കൾക്ക് മൂന്ന് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേർക്ക് 50,000 രൂപ വീതവും നൽകുമെന്ന് ജയലളിത പറഞ്ഞു. ശിക്ഷാവിധിയെ തുടർന്ന് 193 പേർ മരിച്ചെന്നാണ്‌ എ.ഐ.എ.ഡി.എം.കെയുടെ കണക്കെന്ന് ജയലളിത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.