മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി.മുന്നേറുന്നു

single-img
19 October 2014

evmമഹാരാഷ്‌ട്ര, ഹരിയാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ഫലസൂചനകൾ ബി.ജെ.പിക്ക് അനുകൂലം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി തരംഗം പ്രകടമായിരുന്നു. മഹാരാഷ്ട്രയിൽ ബി.ജെ.പി 123 സീറ്റിലും ശിവസേന 56 സീറ്റിലും മുന്നിട്ടു നിൽക്കുന്നു.

 
കോൺഗ്രസ് 43 മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയിൽ 36 സീറ്റിലാണ് ബി,ജെ.പി മുന്നിട്ടു നിൽക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടേയും ശക്തികേന്ദ്രങ്ങളിലും ബി.ജെ.പി മികച്ച മുന്നേറ്റം കാഴ്ചവക്കുന്നു.

 

കര്‍ഷക ആത്മഹത്യകള്‍ക്ക് പേരുകേട്ട വിദര്‍ഭ മേഖലയിലും കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്ത് ബി.ജെ.പി മുന്നേറുകയാണ്. ഹരിയാണയില്‍ മൂന്നാം ഊഴം തേടുന്ന കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ ബി.ജെ.പി വന്‍നേട്ടമുണ്ടാക്കി. മഹാരാഷ്‌ട്രയിൽ 63.13 ശതമാനവും ഹരിയാനയിൽ 76.54 ശതമാനവും റെക്കാഡ് വോട്ടെടുപ്പായിരുന്നു. മഹാരാഷ്ട്രയിൽ 288 സീറ്റും ഹരിയാനയിൽ 90 സീറ്റുമാണ് ഉള്ളത്.