ഒരു ഗ്രാമം മുഴുവനായും ദത്തെടുക്കുമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

single-img
18 October 2014

sachin-modiസ്വച്ഛഭാരത പദ്ധതിയില്‍ ഭാഗമാകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ക്രിക്കറ്റ് ഇതിഹാസവും എ.പിയുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞയാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം മുംബയിലെ ഒരു തെരുവ് വൃത്തിയാക്കിയതിന് പിന്നാലെ ഗ്രാമങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയായ സന്‍സദ് ഗ്രാമ യോജന പദ്ധതിയില്‍ പങ്കാളിയായി. പദ്ധതിയുടെ ഭാഗമായി ഒരു ഗ്രാമം ദത്തെടുക്കുമെന്ന് സച്ചിന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഭാര്യ അഞ്ജലിയ്‌ക്കൊപ്പം ഇന്നലെ മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കായികരംഗത്തെ ഇതിഹാസമായ സച്ചിന്‍ ഒരു ഗ്രാമം ഏറ്റെടുക്കാന്‍ തയ്യാറായതില്‍ തനിയ്ക്ക് ഏറെ സന്തോഷമുണ്ടെന്ന് മോഡി ഇതിനോട് പ്രതികരിച്ചു. രാജ്യത്തെ താഴേക്കിടയിലുള്ള ജനങ്ങളുടെ സര്‍വതോവന്മുഖമായ വികസനം ലക്ഷ്യമിടുന്നതാണ് സന്‍സദ് ആദര്‍ശ് ഗ്രാം യോജന. 2019 ഓടുകൂടി ഓരോ എംപിമാരും മൂന്ന് ഗ്രാമങ്ങളേറ്റെടുത്ത് അടിസ്ഥാന സൗകര്യവികസനം നടപ്പാക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.