ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരി ശബരിമല മേല്‍ശാന്തി

single-img
18 October 2014

sabarimalaതൃശൂര്‍ പാഞ്ഞാള്‍ ഏഴിക്കോട് മനയിലെ ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരിയെ പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. രാവിലെ ഉഷ പൂജയ്ക്കു ശേഷം നടന്ന നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ തെരഞ്ഞടുത്ത്. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് കൃഷ്ണദാസ് നമ്പൂതിരി.

മാവേലിക്കര സ്വദേശി എസ്.കേശവന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മേല്‍ശാന്തി സ്ഥാനത്തേക്ക് ഒമ്പത് പേരുടെയും മാളികപ്പുറത്തേക്ക് അഞ്ച് പേരുടെയും പട്ടിക തയ്യാറാക്കിയിരുന്നു. വൃശ്ചികം ഒന്ന് മുതല്‍ ഇരുവരും മേല്‍ശാന്തിമാരുടെ ചുമതലകള്‍ നിര്‍വഹിക്കും.