സംസ്‌ഥാനത്ത്‌ തുലാവര്‍ഷമെത്തിയതായി കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം

single-img
18 October 2014

rainസംസ്‌ഥാനത്ത്‌ തുലാവര്‍ഷമെത്തിയതായി കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു .ഇതേ തുടർന്ന്  തിങ്കളാഴ്‌ച വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന്  കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം  അറിയിപ്പ്‌ നൽകി . അതേസമയം മധ്യകേരളത്തിലെയും  വടക്കന്‍ കേരളത്തിലെയും സ്ഥിതി നോക്കുമ്പോൾ  തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ്‌ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. മഴയോടൊപ്പം കിഴക്കന്‍ കാറ്റ്‌ ശക്‌തപ്പെട്ടിട്ടുണ്ട്‌.