സ്ത്രീപക്ഷ സിനിമയിൽ അഭിനയിക്കാനൊരുങ്ങി രചന നാരായണൻകുട്ടി

single-img
18 October 2014

rനായിക പ്രാധാന്യമുള്ള സ്ത്രീപക്ഷ സിനിമയിൽ അഭിനയിക്കാനൊരുങ്ങി മലയാളി താരം രചന നാരായണൻകുട്ടി.അജ്മൽ സംവിധാനം ചെയ്യുന്ന കാന്താരി എന്ന ചിത്രത്തിലാകും താരം സ്ത്രീപക്ഷ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന .

 

ഡബിൾ ബാരൽ എന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രചനയാണ്. അതേസമയം നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം രചന സ്ഥിരീകരിച്ചു. ഇതോടൊപ്പം പ്രീതി പണിക്കർ സംവിധാനം ചെയ്യുന്ന തിലോത്തമ എന്ന ചിത്രത്തിലും താൻ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുമെന്നും രചന വ്യക്തമാക്കി.