കേരളത്തില്‍ ഭരണം തകര്‍ന്നു, ഉത്തരവാദിത്വം കോണ്‍ഗ്രസിനെന്ന് പി.സി. ജോര്‍ജ്

single-img
18 October 2014

pcകേരളത്തിലെ ഭരണം തകര്‍ന്നിരിക്കുകയാണെന്നും അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. തളിപ്പറമ്പിലെ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. റബര്‍ വിലത്തകര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സംസ്ഥാന ഗവണ്‍മെന്റിനും ഇക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ റബറിന് അഞ്ചുരൂപ കൂട്ടി സംഭരിക്കണമെന്നു താന്‍ ആവശ്യപ്പെട്ടെങ്കിലും രണ്ടുരൂപ കൂട്ടി സംഭരിക്കാനാണു ഗവണ്‍മെന്റ് തയാറായതെന്നും അദ്ദേഹം ആരോപിച്ചു.