തെക്കന്‍ ഡല്‍ഹിയിൽ മിസോ യുവതി കൊല്ലപ്പെട്ടു

single-img
18 October 2014

dതെക്കന്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ മിസോ യുവതി കൊല്ലപ്പെട്ടു. സ്വകാര്യകമ്പനിയില്‍ ജീവനക്കാരിയായ ജൂലിയറ്റ് സോനുന്മാവെ(24) ആണ് തലയ്ക്കടിയേറ്റും വയറ്റില്‍ കുത്തേറ്റും മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറിന് അയല്‍വാസിയാണ് യുവതി ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം യുവതിക്കൊപ്പം താമസിച്ചിരുന്ന വീരേന്ദ്ര സിങ് എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

 
കോള്‍ സെന്ററില്‍ ജീവനക്കാരിയായിരുന്ന ജൂലിയറ്റ് കുറച്ചുമാസമായി വീരേന്ദര്‍ സിങ്ങിന്റെ കൂടെയായിരുന്നു താമസം. ബി.ടെക്. ബിരുദധാരിയായ ഇദ്ദേഹം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ ഫ്ലൂറ്റില്‍ വഴക്കുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇതിനിടെ കനമുള്ള വസ്തുകൊണ്ട് ജൂലിയറ്റിന്റെ തലയ്ക്കടിച്ചുവെന്നും പറയപ്പെടുന്നു.