ജയലളിത ജയില്‍മോചിതയായി

single-img
18 October 2014

1164_S_jayalalitha-lഅനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നു ജാമ്യം നേടിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ജയില്‍മോചിതയായി. വൈകുന്നേരം 4.45-ന് ബാംഗളൂര്‍ വിമാനത്താവളത്തിലെത്തുന്ന ജയലളിത അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ ചെന്നൈയിലേക്ക് പോകും.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ജയലളിത 3.20-നാണ് പരപ്പന അഗ്രഹാര ജയിലിനു പുറത്തിറങ്ങിയത്. വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ജയലളിതയ്ക്കായി ഒരുക്കിയിരുന്നത്.