പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമപാതയിലേക്ക് നീങ്ങാതെ സംയമനം പാലിക്കണമെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അഭ്യര്‍ത്ഥിച്ചു

single-img
18 October 2014

jപാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമപാതയിലേക്ക് നീങ്ങാതെ  സംയമനം പാലിക്കണമെന്ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ജാമ്യം നേടിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത   അഭ്യര്‍ത്ഥിച്ചു. ജാമ്യം അനുവദിച്ചതോടൊപ്പം, കര്‍ണ്ണാടകയിലെ പ്രത്യേകകോടതി വിധിച്ച ശിക്ഷയും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.  എ ഐ എ ഡി എം കെയുടെ സ്ഥാപകദിനമായ ഒക്ടോബര്‍ പതിനേഴിനാണ്  ജയലളിതയ്ക്ക് ജാമ്യം ലഭിച്ചതെന്ന പ്രത്യേകകതകൂടി കണക്കിലെടുത്ത്  തമിഴ്‌നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.